പശ്ചിമഘട്ടത്തെയും അതിലെ ജൈവവൈവിധ്യത്തെയും നിത്യഹരിതമായി നിലനിർത്തണമെന്ന് സ്വപ്നം കണ്ട, അതിനായി ജീവിതം മാതൃകയാക്കിയ പ്രശസ്ത ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷകനുമായ ഡോ. എം. കമറുദ്ദീൻന്റെ സ്മരണാർത്ഥമാണ് Kamarudeen Foundation for Biodiversity Conservation (KFBC) ഈ പുരസ്കാരം നൽകുന്നത്.
അദ്ദേഹത്തോടുള്ള ആദരവിനൊപ്പം, സമാന കാഴ്ച്ചപ്പാടിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും സംഘടനയ്ക്കും ഈ പുരസ്കാരം ഒരു പ്രോത്സാഹനം കൂടിയാകണമെന്നാണ് ഡോ കമറുദ്ദീൻ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സംരക്ഷണം വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച വ്യക്തികൾക്കും, സംഘടനകൾക്കും നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ ആയി അപേക്ഷിക്കാനും, കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/z9zaWk7D6kFsLrAY8
കൂടുതൽ വിവരങ്ങൾക്ക്
Contact
സാലി പാലോട്
9446103690, 8921086484