കല്ലാറിൽ കുളിക്കാനിറങ്ങി കാണാതായ യുവാവൻ്റെ മൃതദേഹം കണ്ടെത്തി

കല്ലാറിൽ കുളിക്കാനിറങ്ങി  കാണാതായ വെമ്പായം  വെമ്പായം നന്നാട്ടുകാവ് സ്വദേശി നൗഫലിന്റെ  മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടുമണിയോടെ കല്ലാർ ആറ്റിൽ  വട്ടക്കയം കടവിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ  വൈകുന്നേരം ആറ് മണിയോടെയാണ്  കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ നൗഫലിനെയാണ് (26) കാണാതായത്.
പൊന്മുടി സന്ദര്‍ശിക്കുന്നതിനാണ് ഇന്നലെ ഉച്ചയോടെ നൗഫലും പത്ത് സുഹൃത്തുക്കളും എത്തിയത്. പൊന്മുടിയില്‍ നിന്ന് തിരികെ വരുംവഴി വൈകിട്ട് ആറുമണിയോടെ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിതുര ഫയര്‍ഫോഴ്സും പൊലിസും എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെളിച്ചക്കുറവ് കാരണം വൈകിട്ട് ഏഴുമണിയോടെ തെരച്ചില്‍ നിറുത്തി. കനത്ത മഴയില്‍ നദിയിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ ഫയര്‍ഫോഴ്‌സിന്റെ സ്കൂബാ ടീം എത്തി തെരച്ചില്‍ നടത്താനിരിക്കെയാണ് നാട്ടുകാർ ആറ്റരുകിൽ മൃതദേഹം കണ്ടെത്തിയത്. വട്ടക്കയത്തില്‍ മുമ്ബ് നിരവധി പേര്‍ മുങ്ങിമരിച്ചിട്ടുണ്ട്.