യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

നഗരൂർ : നെടുമ്പറമ്പ്, ഞാറയ്ക്കാട്ടുവിള, തീർത്ഥത്തിൽ ഷൈനുവിന്റെ ഭാര്യ ഷീന (43) യെയാണ് ഇന്നലെ രാത്രി 08:30pm ടുകൂടി വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തിയത്.  ഷീനയെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ്റിങ്ങലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് ഗേളായി ജോലി ചെയ്തു വരികയായിരുന്നു മരണപെട്ട ഷീന, പ്ലസ് ടു വിദ്യാർത്ഥിനിയായ അനാമിക മകളാണ്. സംഭവത്തിൽ നഗരൂർ പോലീസ് കേസെടുത്തു തുടർ നടപടികൾ സ്വീകരിച്ചു.