കൊവിഡ് മഹാമാരി വന്നതിനുശേഷം സ്കൂളുകളെല്ലാം ഓൺലൈൻ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഭൂരിഭാഗം സ്കൂളുകളിലും സാധാരണ ഗതിയിൽ ഈടാക്കിയിരുന്ന ഫീസ് തന്നെയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനും ഈടാക്കുന്നത്. ഈ രീതിയിൽ സ്കൂളുകൾക്ക് പ്രവർത്തനച്ചെലവ് കുറവാണെങ്കിലും മഹാമാരിയുടെ പേരിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ക്ലീനിംഗ് സ്റ്റാഫ്,ബസ് സ്റ്റാഫ് ഉൾപ്പെടെയുള്ളവർക്ക് ശമ്പളം നൽകാതിരിക്കുകയും ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി, വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്ക് പരാതി നൽകി.
ഇത്തരം സ്കൂളുകളെ ആശ്രയിച്ച് ജീവിച്ചിരുന്നവർ കഴിഞ്ഞ രണ്ട് വർഷമായി വളരെ ബുദ്ധിമുട്ടാണെന്നും മഹാമാരിയുടെ കാലം കൊള്ളലാഭം ഉണ്ടാക്കാനുള്ള മാർഗമായി കാണുന്ന സ്കൂൾ മാനേജ്മെൻറ്കൾക്ക് എതിരെ കെഎസ്‌യു സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെഎസ്‌യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജിഷ്ണു മോഹൻ അറിയിച്ചു