ശബരിമലയില്‍ ദിവസവേതനവ്യവസ്ഥയില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

കൊല്ലവര്‍ഷം 1197 ലെ മണ്ഡലപൂജ-മകരവിളക്ക് അടിയന്തരങ്ങളോടനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതന
വ്യവസ്ഥയില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള ഹിന്ദുക്കളായ പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.കൂടാതെ രണ്ട് ഡോസ് കോവിഡ് 19 വാക്സിനേഷന്‍
എടുത്തവരായിരിക്കണം അപേക്ഷസമര്‍പ്പിക്കുന്നവര്‍.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ വെബ്സൈറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍ വെള്ളപേപ്പറില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകള്‍
30.09.2021 ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് ചീഫ് എഞ്ചീനിയര്‍,തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡ്,നന്തന്‍കോട്,തിരുവനന്തപുരം--695003 എന്ന മേല്‍വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം
പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്,മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,എന്നിവയുടെ ഒര്‍ജിനലും മറ്റു
സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം.

വിശദവിവരങ്ങള്‍ക്ക് തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.www.travancoredevaswomboard.org