ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് പണിയെടുക്കുന്ന 96 അഥിതി തൊഴിലാളികൾക്കാണ് ഇന്ന് വാക്സിൻ ലഭ്യമാക്കിയത്. ആറ്റിങ്ങൽ ലേബർ ഓഫീസിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളവരാണ് ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തി വാക്സിൻ സ്വീകരിച്ച മുഴുവൻ തൊഴിലാളികളും. കഴിഞ്ഞ ദിവസങ്ങളിലായി പട്ടണത്തിൽ നടപ്പിലാക്കിയ സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ തുടർച്ചയാണ് ഇന്ന് അഥിതി തൊഴിലാളികൾക്കും ലഭ്യമാക്കിയത്. ഇതോടെ ആദ്യമായി അഥിതി തൊഴിലാളികൾക്ക് സമ്പൂർണ വാക്സിനേഷൻ നടപ്പിലാക്കിയ നഗരസഭയും ആറ്റിങ്ങലാണ്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ്, വോളന്റിയർ ഇ.അനസ് ലേബർ ഓഫീസ് ജീവനക്കാരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവർക്ക് വാക്സിൻ നൽകിയത്.