സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കോവിഡ് മൂന്നാം തരംഗത്തെ അതിജീവിക്കുന്നതിനായി ആരംഭിക്കുന്നതാണ് ' ഐസൊലേഷൻ ' വാർഡുകൾ. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കേശവപുരം ഫാമിലി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 1. കോടി 75 ലക്ഷം രൂപ ചെലവഴിച്ച് ഐസൊലേഷൻ വാർഡ് ആരംഭിക്കുമെന്ന് ഒ.എസ്.അംബിക എം.എൽ.എ വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതിനുള്ള ഭരണാനുമതിയും ലഭിച്ചതായി എം.എൽ.എ പറഞ്ഞു. പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കണ്ടതിനാൽ പ്രീ - എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാകും നിർമ്മാണം നടത്തുക. കേരള സ്‌റ്റേറ്റ് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല .നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് ഒ.എസ്. അംബിക എം.എൽ.എ അറിയിച്ചു.