കടയ്ക്കാവൂർ പഞ്ചായത്തിൽ പ്രതിപക്ഷ മെമ്പർമാർ കമ്മിറ്റി ബഹിഷ്കരിച്ചു

കടയ്ക്കാവൂർ പഞ്ചായത്തിൽ അനധികൃതമായി സിപിഎം പാർട്ടിക്കാരെ ഡെയിലി വേജസ്ലും പ്ലാനിങ് കോർഡിനേറ്റർ ആയി എൽസി സെക്രട്ടറിയെ 5000 രൂപ ഓണറേറിയത്തിൽ എന്ന നിലയിലുംDYFI സെക്രട്ടറിയെ യൂത്ത് കോഡിനേറ്റർ എന്ന നിലയിലും സിപിഎം പ്രവർത്തകരെ ആംബുലൻസ് ഡ്രൈവറായി ജീപ്പ് ഡ്രൈവർ ആയി ഡിസിസി സ്റ്റാഫുകൾ ആയും നിയമിച്ചു അനധികൃതമായി ബില്ലുകൾ മാറി എടുക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങളായ സജികുമാർ പെരുംകുളം അൻസാർ ലല്ലു കൃഷ്ണൻ ജയന്തി സോമൻ ബീന രാജീവ് മറ്റ് പ്രതിപക്ഷ മെമ്പർമാർ എന്നിവർ ചേർന്ന് ബഹിഷ്കരിച്ചു പഞ്ചായത്ത് പടിക്കൽ കുത്തിയിരുപ്പ് ധർണ നടത്തി മണ്ഡലം പ്രസിഡന്റ് റസൂൽ ഷാൻ, ഉദ്ഘാടനം ചെയ്തു ഇനിയങ്ങോട്ട് ഇതുപോലുള്ള അനധികൃത നിയമങ്ങൾക്കെതിരെ അതി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ മെമ്പർമാരും അഭിപ്രായപ്പെട്ടു