ഗ്രീൻ വോളന്റിയർമാർക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

നെയ്യാറ്റിൻകര : പുഴകളുടെയും തണ്ണീർതടങ്ങളുടെയും സംരക്ഷ ണത്തിന് ജനകീയ കൂട്ടായ്മകൾ അനിവാര്യമാണെന്ന് കെ . ആ ൻസലൻ എംഎൽഎ അഭിപ്രായപ്പെട്ടു . കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കിംസ് ഹെൽത്തിന്റെ സഹകരണത്തോടെ നെയ്യാ റിന്റെ തീരത്ത് മുളകൾ നട്ടുപിടിപ്പിക്കുന്ന ഹരിത സ്വർണം പദ്ധ തിയുടെ ഭാഗമായി ഗ്രീൻ വോളന്റിയർമാർക്കുള്ള ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്‌   മിഷ അധ്യക്ഷനായി . നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അ ധ്യക്ഷൻ ജെ . ജോസ് ഫ്രാങ്ക്ളിൻ മുഖ്യ പ്രഭാഷണം നടത്തി . കിംസ്   ക്യാൻസർ സെന്റർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ രശ്മി അയിഷ മുഖ്യാതിഥി ആയിരുന്നു .
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.ബിനു , ഭാരവാഹികളായ എൻ.കെ. രഞ്ജിത്ത് , ഷാ ജുകുമാർ , സുനിൽ സുരേന്ദ്രൻ , ജില്ലാ കൺവീനർ ബി.ജെ അരുൺ , കോർഡിനേറ്റർ ശരത് ചന്ദ്രൻ, ദിലീപ് തമ്പി,സുമി എസ് എസ്  ആശ്രയ രക്ഷാധികാരി അയണിതോട്ടം കൃഷ്ണൻനായർ , ഹരിത സ്വർണ്ണം പദ്ധതി കോഡിനേറ്റർ അരവിന്ദ് എന്നിവർ സംബ ന്ധിച്ചു . ബിജു മാവേലിക്കര , കൃഷ്ണൻകുട്ടി എന്നിവർ പരിശീല നത്തിന് നേതൃത്വം നൽകി.