സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിലെ കെഎസ്ആർടിസി യാത്ര ഫ്യൂവൽസ് പെട്രോൾ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന നൂതന പദ്ധതികൾ കോർപറേഷനെ കരകയറ്റാൻ സാധിക്കും.
ഇതിന്റെ ഭാഗമായാണ് ഡിപ്പോകളിൽ പൊതുജനങ്ങൾക്കായി പെട്രോൾ ഡിപ്പോകൾ തുറക്കുന്നത്. ഇതിലൂടെ ഗുണനിലാവാരം ഉള്ളതും കലർപ്പ് ഇല്ലാത്തതുമായി ഇന്ധനം പൊതുജനങ്ങൾക്ക് ലഭിക്കും, കോർപറേഷന് വരുമാനവും ലഭിക്കും. പൊതുമേഖലയോട് നെറിക്കെട്ട നയമാണ് കേന്ദ്രസർക്കാർ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒ.എസ്.അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സി. ഡയറക്ടർ ആർ.ചന്ദ്രബാബു,ഐഒസി, ഡിജിഎം: വിനായക് മാലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരികൃഷ്ണൻ, ജെ.സജികുമാർ, എൻ.സരളമ്മ, എൻ.എസ്.അജ്മൽ എന്നിവർ പ്രസംഗിച്ചു, പെട്രോൾ രാവിലെ 6 മുതൽ രാത്രി 10 വരെ തുറന്ന് പ്രവർത്തിക്കും. നിലവിൽ പെട്രോൾ മാത്രമേ വിൽപന ഉള്ളൂ.