കടുവപള്ളിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണവും നടത്തി

മണമ്പൂർ പഞ്ചായത്ത് പുത്തൻകോട് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ വാർഡ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സ്ക്രാപ്പ് ചലഞ്ചിൽ സമാഹരിച്ച ഫോണുകളും വിദ്യാർഥികൾക്ക് പുസ്തക കിറ്റുകളും നൽകി
ബൂത്ത് പ്രസിഡന്റ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, 
മുതിർന്ന കോൺഗ്രസ് നേതാവ് സത്യശീലൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായ ഭദ്രൻ, 
പി ജെ നഹാസ്,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആരിഫ്ഖാൻ,കെഎസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ, വാർഡ് മെമ്പർ ഒലീദ്,മുൻ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുരേഷ്, മുൻ മെമ്പർ മാരായ രഞ്ജിനി, രാധാകൃഷ്ണൻ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസിസ് കിനാലുവിള, കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായാ തമ്പി, കമലഹാസൻ, മണിയൻ, കോടൻവിള ബാബു, സമീർ വലിയവിള, ഷിജു,രാജേന്ദ്രപ്രസാദ്, വിഷു, ഇജാസ്, അഭിരാം, സൽമാൻ, ഷാൻ, ആഷിക്ക്, സയ്ദ് അലി, അൻവർഷാ, 
എന്നിവർ പങ്കെടുത്തു.