വെഞ്ഞാറമൂട്: പെട്രോൾ-ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ജംഗ്ഷനിലെ എം സി റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടുകൂടി ആയിരുന്നു പ്രതിഷേധ സമരം. സമരത്തെ തുടർന്ന് യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ വലഞ്ഞു