ഇന്ത്യൻ പ്രധാനമന്ത്രിയുടെ എഴുപത്തി യൊന്നാമത് ജൻമദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി നാവായിക്കുളം ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് സാറിനെ ആദരിച്ചു. തുടർന്ന് ജൻമദിന ആഘോഷത്തിന്റെ ഭാഗമായി വാക്സിൻ വിതരണത്തിന് നേതൃത്വം നൽകിയ ജീവനക്കാർക്കും ആശംസകൾ അറിയിച്ചു.തുടർന്ന് മധുരം വിതരണം ചെയ്തു, പരിപാടിയുടെ ഉദ്ഘാടനം വർക്കല മണ്ഡലം വൈസ് പ്രസിഢന്റും പാർലമെന്ററി പാർട്ടി ലീഢറുമായ പൈവേലിക്കോണം ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാവായിക്കുളം അശോകൻ. കുമാർ ജി.അരുൺകുമാർ.ജിഷ്ണു.എസ്.ഗോവിന്ദ് മുൻ മെമ്പർ സുനിത എന്നിവർ പങ്കെടുത്തു. സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രധാന മന്ത്രിയ്ക്ക് ദീർഘായുസ്സ് നേർന്ന് കൊണ്ട്പൂജകൾ നടന്നു, ഒപ്പം സാന്നിട്ടേഷൻ പ്രവർത്തനം .പൊതു സ്ഥലം ശുചീകരണം എന്നിവയും നടന്നു