ആറ് ലക്ഷം രൂപയുടെ കഞ്ചാവുമായി യുവാക്കൾ ​പിടിയിൽ

തിരുവനന്തപുരം : പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ നാഗർകോവിൽ പോലീസ്അറസ്റ്റ് ചെയ്യ്തു. തിരുവനന്തപുരം സ്വദേശികളായ വിഷ്ണു പ്രകാശ് (22) അഖിൽജയൻ (26) എന്നിവരെയാണ് വടശ്ശേരി ഇൻസ്പെക്ടർ മുരുകനും, എസ്.ഐ സത്യസോപനും ചേർന്ന് പിടികൂടിയത്.
ഒഴുകിനശ്ശേരിയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ പൊലീസിനെ കണ്ട് ബൈക്കുമായി കടന്നുകളയാൻ ശ്രമിച്ചവരെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഇവയുടെ മൂല്യം ആറ് ലക്ഷത്തോളം വരും. അന്വേഷണത്തിൽ തേനിയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങി കന്യാകുമാരിയിൽ കൊണ്ട് വന്നത് എന്ന് അറിയാൻ കഴിഞ്ഞു.