തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂവും പിൻവലിച്ചു. കൂടുതൽ വിശദാംശങ്ങൾ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കും.
ഞായറാഴ്ച ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. ശനിയാഴ്ച തിരക്കു കൂട്ടാൻ മാത്രമേ നടപടി ഉപകരിക്കൂ എന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.