കഴിഞ്ഞ ദിവസം ചോദിച്ചുവാങ്ങിയ സല്യൂട്ട് ഇത്തവണ ചോദിക്കാതെ തന്നെ ലഭിച്ചു. പണ്ഡിറ്റ് കറുപ്പന്റെ കൊച്ചി ചേരാനെല്ലൂരിലെ വീട്ടുവളപ്പില്‍ തെങ്ങിന്‍തൈ നട്ടു മടങ്ങും വഴിയായിരുന്നു ചേരാനെല്ലൂര്‍ എസ്ഐ സല്യൂട്ടടിച്ചത്.
സ്മൃതികേരം പദ്ധതിയുടെ ഭാഗമായാണ് തെങ്ങിന്‍തൈ നട്ടത്. വിവാദങ്ങളില്‍ പ്രതികരിക്കാത്ത എംപി നാളെ എഴുപത്തി ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ നേര്‍ന്നു.
ഒല്ലൂരിലെ എസ്ഐയെ നിര്‍ബന്ധിച്ചു സല്യൂട്ട് ചെയ്യിപ്പിച്ചതില്‍ തെറ്റൊന്നും ഇല്ലെന്നായിരുന്നു നേരത്തേ സുേരഷ് ഗോപി പ്രതികരിച്ചത്. സല്യൂട്ടില്‍ പൊലീസ് സംഘടനകള്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും വിമര്‍ശിച്ചു. എംപിയുടെ വാദത്തെ പൊലീസ് സംഘടനകള്‍ തള്ളി. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെരുപ്പുകൊണ്ട് സല്യൂട്ടടിച്ച് എംപിക്കെതിരെ പ്രതിഷേധിച്ചു.