സിപിഎം അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടപ്പിലാക്കിയ ബ്രാഞ്ച് സമ്മേളനത്തിലാണ് ക്വിസ് മത്സരവും പത്താം ക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണവും സംഘടിപ്പിച്ചത്.
ബ്രാഞ്ച് പരിധിയിലെ മിടുക്കൻമാർക്കും മിടുക്കികൾക്കും സിപിഎം ഏരിയ സെന്റെർ അംഗം എം. പ്രദീപ്, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ആദ്യ റൗണ്ടിൽ കൂടുതൽ മാർക്കുകൾ നേടിയ 1 മുതിർന്ന വ്യക്തിയെയും 2 കുട്ടികളെയും വീണ്ടും മത്സരിപ്പിച്ചു.
അതിൽ തച്ചൂർകുന്ന് സ്വദേശിയും രക്ഷകർത്താവുമായ ഷാജി ഒന്നാം സ്ഥാനത്തിനർഹനായി. ചെയർപേഴ്സൺ മത്സര വിജയിക്കുള്ള പുരസ്കാരവും കൈമാറി.
സമ്മേളന നഗരിയിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഏരിയ കമ്മിറ്റി അംഗവും കൗൺസിലറുമായ ആർ.എസ്. അനൂപ്, ബ്രാഞ്ച് സെക്രട്ടറി റ്റി.ദിലീപ് കുമാർ, മുൻ കൗൺസിലർ റ്റി.ആർ.കോമളകുമാരി, ക്വിസ് മാസ്റ്റർ സിനു.എസ്.പി, കോഡിനേറ്റർ ദേവിക, അനുജ കെ ജയൻ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.