അരനൂറ്റാണ്ടിന് മുന്നേ പാർട്ടിക്ക് സ്വന്തം സ്ഥലം നൽകിയ സ്വാന്തന്ത്ര്യ സമര സേനാനിയുടെ ചെറുമകൾക്ക് വീടൊരുക്കാൻ കോൺഗ്രസ്സ്

കടക്കാവൂർ: അനവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് ജന്മം നൽകിയ നാടാണ് കടക്കാവൂർ. 1960 കളിൽ
 ദേശസ്നേഹികളായ കോൺഗ്രസുകാരുടെ പ്രയത്നത്തിൻ്റെ ഫലമായാണ് കടക്കാവൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് നിർമ്മിച്ചത്. വെട്ടത്ത് ആർ. പൊന്നൻ സംഭാവനയായി അന്നത്തെ കെ.പി.സി.സി പ്രസിഡൻ്റിന് കൈമാറിയ സ്ഥലത്താണ് 1960 ൽ പാർട്ടി ഓഫീസിൻ്റെ പണി ആരംഭിക്കുന്നത്. 
 .സാമ്പത്തിക പരാധീനതയിൽ പെട്ടു പോയ വെട്ടത്ത് 
ആർ.പൊന്നൻ്റെ ചെറുമകൾ ലളിതക്ക് വീട് കടക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് വീട് വച്ച് നൽകുന്നത്. തറക്കല്ലിൽ ചടങ്ങ് മുൻ.എം.എൽ.എ കെ.എസ്.ശബരീനാഥൻ നിർവ്വഹിച്ചു .സർക്കാരിൻ്റെ ഭവന നിർമ്മാണ പദ്ധതി ഒച്ചിഴയുന്ന വേഗത്തിലാണെന്നും സർക്കാരിൻ്റെ ചികത്സ ധനസഹായ പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്നും ശബരീനാഥൻ പറഞ്ഞു .മുനീർ പള്ളിക്കൽ, അബ്ദുൽ ജബ്ബാർ എന്നിവർ ഭവന നിർമ്മാണത്തിനുള്ള ആദ്യധനസഹായം നൽകി. പൂർണ്ണമായും പൊതുജന പങ്കാളിത്തത്തോടെയാണ് ഭവന നിർമ്മാണം പൂർത്തിയാക്കുക എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .തറക്കല്ലിടൽ ചടങ്ങിൽ എം.ജെ ആനന്ദ്, വിശ്വനാഥൻ നായർ ,ബി.എസ് അനൂപ്, അഡ്വ. റസൂൽ ഷാൻ, രാധാമണി ടീച്ചർ, ഓമന, വസന്ത, ബീന രാജീവ്, സജികുമാർ, അൻസാർ, ജയന്തി സോമൻ, ജയന്തി കൃഷ്ണ,ലല്ലു കൃഷ്ണൻ, മിനി, വത്സല, നബീൽ കണിയാപുരം, ബാജു, സന്തോഷ്, സുധീർ, അനു എന്നിവർ സംസാരിച്ചു