സബ് ഇൻസ്‌പെക്ടറെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെ പാങ്ങോട് പോലിസ് കേസെടുത്തു.കൊല്ലം റൂറല്‍ പോലിസിലെ എസ്.ഐ ആണ് പരാതിക്കാരൻ. നിങ്ങൾ വായിക്കുന്നത് എന്റെ വെഞ്ഞാറമൂട് വാർത്തകൾ.
എസ്‌ഐയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.നിങ്ങൾ വായിക്കുന്നത് എന്റെ വെഞ്ഞാറമൂട് വാർത്തകൾ.
ഇതേ സമയം കൂടുതല്‍ പോലിസുകാര്‍ ഹണിട്രാപ്പ് കെണിയില്‍ കുടുങ്ങിയതായാണ് പാങ്ങോട് പോലീസ്വി നൽകുന്ന സൂചന.
സംഭവത്തിൽ ഹൈടെക് സെല്ലിന്റെ സഹായത്തോടെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായി അന്വേഷണം നടത്തുകയാണ്.
ഇതേ സമയം എസ ഐ ക്കു പുറമെ സംസ്ഥാനത്ത് നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ ഹണിട്രാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പോലിസുകാര്‍ക്ക്് ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ട്.നിങ്ങൾ വായിക്കുന്നത് എന്റെ കല്ലറ വാർത്തകൾ.
എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് യുവതി രംഗത്തെത്തി.
ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ്‌ഐ തന്നെയാണ്. ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്ത്താന്‍ തന്നോട് ആവശ്യപ്പെട്ടു. സസ്‌പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമാണ് കാരണം. താന്‍ ആരെയും ഹണിട്രാപ്പ് ചെയ്തിട്ടില്ലെന്നും യുവതി പറയുന്നു.
യുവതിയുടെ പരാതിയില്‍ നേരത്തെ അച്ചടക്ക നടപടി നേരിട്ട എസ്‌ഐയാണ് പരാതി നല്‍കിയത്. ഹണിട്രാപ്പിന്റെ അന്വേഷണം നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് തിരുവനന്തപുരം റൂറല്‍ എസ്പി കൈമാറി. പരാതിക്കാരനായ എസ്‌ഐക്കെതിരെ ഇപ്പോള്‍ പ്രതിയായ യുവതി നേരത്തെ ബാലാല്‍സംഗത്തിന് കേസ് നല്‍കിയിരുന്നു. നിങ്ങൾ വായിക്കുന്നത് എന്റെ കല്ലറ വാർത്തകൾ.
അന്ന് തുമ്ബ സ്‌റ്റേഷനിലെ എസ്‌ഐയായിരുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. പിന്നീട് ഈ കേസ് യുവതി തന്നെ പിന്‍വലിച്ചു.
പോലിസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഒരു യുവതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവമാധ്യങ്ങളില്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചും പോലിസ് ആസ്ഥാന എഡിജിപിയും രഹസ്യാന്വേഷണം നടത്തിയിരുന്നു.