തൊപ്പിച്ചന്ത ഇന്ദിര ആഡിറ്റോറിയം, നിലയ്ക്കാമുക്ക് ഇന്ദിരാ ആഡിറ്റോറിയം, ആറ്റിങ്ങൽ ഇന്ദിര ഷോപ്പിംഗ് കോംപ്ലക്സ് , കവലയൂർ ഇന്ദിര സാമിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമ പാലാംകോണം സത്യവിലാസിൽ സത്യശീലൻ അന്തരിച്ചു. 82 വയസ്സായിരുന്നു . കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്ക് പോയ ആദ്യ സംഘങ്ങളിൽപ്പെട്ട ആളാണ് സത്യശീലൻ. ഗൾഫിലും നാട്ടിലും നിരവധി വ്യവസായ സംരംഭങ്ങൾക്ക് തുടക്കമിടുവാൻ സത്യശീലന് കഴിഞ്ഞു.... നാളെ (വ്യാഴം) സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ദിരയാണ് ഭാര്യ. ഷൈജുസത്യശീലൻ, ഷാജിസത്യശീലൻ, ശ്യാംരാജ്സത്യശീലൻ, സിജോസുനിൽ എന്നിവരാണ് മക്കൾ