കടക്കാവൂർ: മഹിളാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ കൈമാറി.ബിരിയാണി ഫെസ്റ്റിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ചാണ് ചിറയിൻകീഴിലെ മഹിളാ കോൺഗ്രസ്സ് പ്രവവർത്തകരാണ് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകുവാനായി പരിപാടി സംഘടിപ്പിച്ചത് .അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു .അധ്യാന വർഷത്തിൻ്റെ ആദ്യ പാദം പിന്നിടുമ്പോഴും ലക്ഷക്കണക്കിന് കുട്ടികളാണ് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ഉള്ളത്.സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് .പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പOനത്തിന് സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും അടൂർ പ്രകാശ് എം.പി കൂട്ടിച്ചേർത്തു. ഫോണുകൾ അടൂർ പ്രകാശ് എം.പി കൈമാറി .രാധാമണി ടീച്ചർ അധ്യക്ഷത വഹിച്ചു എം.ജെ ആനന്ദ്, ബി.എസ് അനൂപ്, വിശ്വനാഥൻ നായർ ,റസൂൽ ഷാ, രാധാമണി ടീച്ചർ , രാജ്, മുനീർ പള്ളിക്കൽ ,ഹരിദാസ് വർക്കല, ജബ്ബാർ, മോനി ശാർക്കര, ബീന രാജീവ്,സന്തോഷ്, ജയന്തി കൃഷ്ണ, ചിക്കു, മിനി, വൽസല, ബേബി, അൻസിൽ അൻസാരി , കിരൺ കൊല്ലമ്പുഴ,നസിയസുധീർ,രാജിത, ദീപ, അജീഷ്, ലല്ലു കൃഷ്ണൻ, സഞ്ജു, യാസിർ, കിരൺ,ആസാദ്, ഷുമ വിജു എന്നിവർ സംസാരിച്ചു