ഇന്ത്യാ ബുക്ക്‌സ് ഓഫ് റിക്കോർഡിൽ ഇടം നേടിയ ഫർസാന ഫാറൂഖിനെ AISF-AIYF നേതൃത്വത്തിൽ ആദരിച്ചു

ചിറയിൻകീഴ് :13 പ്രശസ്തരുടെ ചിത്രങ്ങൾ ഒറ്റ ആർട്ടിൽ വരച്ച് ഇന്ത്യാ ബുക്ക്‌സ് ഓഫ് റിക്കോർഡിൽ ഇടം നേടിയ കാട്ടുമുറാക്കൽ പറമ്പിച്ചിറവീട്ടിൽ ഫർസാന ഫാറൂഖിനെ കാട്ടുമുറാക്കൽ AISF-AIYF നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു വാർഡ്‌ മെമ്പർ ആർ രജിതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കിളിമാനൂർ കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റുമായ മനോജ് ബി ഇടമന വിദ്യാർത്ഥിനിക്ക് ഉപഹാരം സമ്മാനിച്ചു.
സിപിഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ അൻവർഷാ ബ്രാഞ്ച് സെക്രട്ടറി അനസ് നിസാർ,എ ഐ വൈ എഫ് കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷാജു, എഐവൈഎഫ് നേതാക്കളായ എം ഷാഹിദ്, അഷ്‌കർ,അജ്മൽ, നിയാസ്, എ ഐ എസ്എഫ് നേതാക്കളായ മുഹമ്മദ്‌ അഫ്സൽ, അൽ അമാൻ മഹിളാസംഘം സെക്രട്ടറി ഷീബ എന്നിവർ പങ്കെടുത്തു