തിരുവനന്തപുരം ∙ മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായർ(81) അന്തരിച്ചു. സംസ്കാരം നാളെ.

തിരുവനന്തപുരം ∙ മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായർ(81) അന്തരിച്ചു. സംസ്കാരം നാളെ.

ഔദ്യോഗിക ജീവിതത്തിൽ കാർക്കശ്യവും സർഗരചനയിൽ നർമവും പുലർത്തിയ സി പി നായർ പ്രശസ്ത സാഹിത്യകാരൻ എൻ.പി. ചെല്ലപ്പൻ നായരുടെ പുത്രനാണ്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബി എ (ഒാണേഴ്സ്) നേടിയ അദ്ദേഹം 1962 ബാച്ച് ഉദ്യോഗസ്ഥനാണ്. ഹ്വസ്വകാലം കോളജ് അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് സിവിൽ സർവീസിലെത്തിയത്.

ഒറ്റപ്പാലം സബ്കളക്ടർ,തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ,തൊഴിൽ സെക്രട്ടറി, റവന്യൂബോർഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.1982 – 87ൽ മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിച്ചു.

ഇരുകാലിമൂട്ടകൾ , കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി , ലങ്കയിൽ ഒരു മാരുതി , ചിരി ദീർഘായുസിന് തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. സരസ്വതിയാണ് ഭാര്യ. ഹരിശങ്കർ, ഗായത്രി, എന്നിവർ മക്കളാണ്.

MEDIA 16