ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റ് ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്

ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റ് ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്
ദുബായ്:സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 47 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ 42 റൺസെടുത്തു. ഋഷഭ് പന്തും (35) ഡൽഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.