രണ്ടര ലക്ഷം രൂപയിലധികം വിലമതിക്കുന്ന 7 കിലോ കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. മംഗലപുരം ജംക്ഷനു സമീപം ലോഡ്ജിൽ മുറി എടുത്ത് കഞ്ചാവ് കച്ചവടം ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.
ക്രിമിനൽ കേസുകളിലും അനധികൃത മദ്യക്കച്ചവടത്തിനും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നു കിലോഗ്രാമിന് 5,000 രൂപയ്ക്കു കഞ്ചാവ് വാങ്ങി ട്രെയിനിലാണ് കടത്തിക്കൊണ്ടുവരുന്നത്.
കേരളത്തിൽ കിലോയ്ക്ക് മുപ്പത്തി അയ്യായിരത്തിനു മുകളിലാണ് വില. മംഗലപുരം എസ്എച്ച്ഒ എച്ച്.എൽ സജീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ തുളസീധരൻ പിള്ള , സുദർശനൻ എഎസ്ഐ എസ്.ജയൻ ഡാൻസാഫ് എസ്ഐ എം.ഫിറോസ് ഖാൻ എഎസ്ഐ ബി. ദിലീപ് സിപിഒ മാരായ അനൂപ് , ഷിജു , സുനിൽ രാജ് ,സുധീർ എന്നിവരുടെ സംഘമാണ് പിടികൂടിയത്.