7 കിലോ കഞ്ചാവുമായി വെഞ്ഞാറമൂട് സ്വദേശികൾ പിടിയിൽ

വെഞ്ഞാറമൂട്, തൈക്കാട്ട് സമന്വയനഗറിൽ മടവിളാകത്ത് വീട്ടിൽ നിതിൻ(23) ,പാലക്കാട് നടുവത്തൂപാറ ,പെരുങ്ങോട് കുറുശ്ശിയിൽ കുണ്ടുകാട് വീട്ടിൽ രാകേഷ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഏഴ് കിലോ കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു.
 ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു ഇവർ . മംഗലപുരം പോലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് അറസ്റ്റ് ചെയ്തു.