തിരുവനന്തപുരം : ഐ.എസ്.ആര്‍.ഒ വാഹനം തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 50പേര്‍ക്കെതിരെ കേസെടുത്തു. അന്യായമായി സംഘംചേരല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, ഔദ്യോഗിക വാഹനം തടയല്‍ തുടങ്ങിയ വകുപ്പുകളാണ് സംഘത്തിനെതിരെ ചുമത്തിയത്.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍ററിലേക്ക് എത്തിയ വാഹനമാണ് തടഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി. പ്രദേശത്ത് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.
10 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്ന് വി.എസ്.എസ്.സി അറിയിച്ചു. ഒരു ടണ്ണിന് 2000 രൂപയാണ് ആവശ്യപ്പെട്ടതെന്നും വി.എസ്.എസ്.സി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നോക്കുകൂലിക്കെതിരെ ഹൈക്കോടതി ശക്തമായ നിലപാടെടുത്തിരുന്നു.