വഞ്ചിയൂർ കടവിള തിരുവോണത്തിൽ മധുവിൻ്റെ ഭാര്യ ബിന്ദു (43) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട് ബിന്ദു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ബിന്ദുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊഴിലുറപ്പ് പണിയിലെ അംഗമാണ് മരണമടഞ്ഞ ബിന്ദു. മൃത്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മക്കൾ - മിഥുൻ, നിതിൻ