പൊന്മുടി ഇക്കോ ടൂറിസം നിയന്ത്രണങ്ങളോടെ 29. 9. 2021 ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്

കഴിഞ്ഞ വ്യാഴാഴ്ച മുതൽ തിരുവനന്തപുരം ജില്ലയിലെ വിതുര ഗ്രാമപഞ്ചായത്ത് കല്ലാർ വാർഡ് കണ്ടോൺമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം നിയന്ത്രണങ്ങളോടെ 29. 9. 2021 ചൊവ്വാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ് പൊന്മുടി യിലേക്കുള്ള വിനോദസഞ്ചാരികൾക്ക് വിതുര ആനപ്പാറ യിലുള്ള മിനി ടിക്കറ്റ് കൗണ്ടറിൽ നിന്നും, പൊന്മുടി ചെക്ക് പോസ്റ്റിൽ നിന്നും ടിക്കറ്റെടുത്ത് സന്ദർശനം നടത്താം എന്നാൽ ആനപ്പാറ യിലുള്ള മിനി ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് കരസ്ഥമാക്കി കണ്ടോൺമെന്റ് സോൺ ആയ വഴിയോരങ്ങളിൽ നിർത്താതെ പൊൻമുടിയിൽ എത്താവുന്നതും അവിടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. കല്ലാർ ഇക്കോ ടൂറിസം തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടർന്നും അടച്ചിട്ടുള്ള താണ്