തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ഖര മാലിന്യസംസ്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങൾ ഒരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള നവകേരള പുരസ്കാരം 2021 തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം. വി ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. വിധി നിർണ്ണയത്തിനുള്ള എല്ലാ ഘടകങ്ങളിലും 70 ശതമാനത്തിലധികം മാർക്ക് നേടിയ സ്ഥാപനങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ജില്ലയിൽ ആറ്റിങ്ങൽ നഗരസഭയോടൊപ്പം പൂവച്ചൽ ഗ്രാമപഞ്ചായത്തും പുരസ്കാര ജേതാവ് ആയി.