കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 20ന് സൗജന്യ കോവിഡ് വാക്സിനേഷൻ

 ചെമ്പകമംഗലം കോണ്ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ഇരുപതാം തീയതി ചെമ്പകമംഗലം കണിമംഗലം കൺവെൻഷൻ സെന്ററിൽ വെച്ചു സംഘടിപ്പിക്കും.കിംസ് ഹെൽത്തുമായി ചേർന്നാണ് സൗജന്യ കോവിഡ് വാക്സിനേഷൻ നടത്തുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജി.ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ  അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഡിസിസി പ്രസിഡൻ്റ് പാലോട് രവി മുഖ്യാതിഥിയാകും. രാവിലെ 9 മണി മുതൽ വൈകുന്നേരം 5. 30 വരെയാണ് ക്യാമ്പ് പ്രവർത്തിപ്പിക്കുന്നത്. കോവാക്സിൻ വാക്സിനേഷൻ ആണ് നൽകുന്നത്വാക്‌സിൻ ആവിശ്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ചു രെജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു

8848972631, 7012744626, 9656882345