ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും അടക്കമുളള നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ പിന്‍വലിച്ചിട്ടുണ്ട്. ഡബ്ല്യുഐപിആര്‍ 7ല്‍ നിന്ന് 8 ആക്കി മാറ്റി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. അതിനിടെ വാക്‌സിനേഷനില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കേരളം. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുകയാണ് എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.