ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 171 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 143 പേർ ഹോം ഐസൊലേഷേനിലും, 7 പേർ ആശുപത്രിയിലും, 21
പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 14 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 23 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 62 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭാ പരിധിയിൽ നിലവിൽ വാർഡ് 4, 5, 10, 12, 28 എന്നിവ കണ്ടെയ്മെന്റ് സോണായും, വാർഡ് 1 ൽ കർശന ലോക്ക് ഡൗണും തുടരുന്നു. ഇന്നത്തെ ടി.പി.ആർ നിരക്ക് 15.30 ശതമാനമാണ്. നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 70 പേർ കഴിയുന്നു. കൂടാതെ ഇന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 341 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ഇതിൽ 209 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും, 132 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
വാർഡ് 1 ൽ 7 പേർ
വാർഡ് 2 ൽ 3 പേർ
വാർഡ് 3 ൽ 1 ആൾ
വാർഡ് 4 ൽ 10 പേർ
വാർഡ് 5 ൽ 3 പേർ
വാർഡ് 6 ൽ 4 പേർ
വാർഡ് 7 ൽ 8 പേർ
വാർഡ് 8 ൽ 6 പേർ
വാർഡ് 9 ൽ 3 പേർ
വാർഡ് 10 ൽ 10 പേർ
വാർഡ് 11 ൽ 10 പേർ
വാർഡ് 12 ൽ 8 പേർ
വാർഡ് 13 ൽ 6 പേർ
വാർഡ് 14 ൽ 8 പേർ
വാർഡ് 15 ൽ 12 പേർ
വാർഡ് 16 ൽ 5 പേർ
വാർഡ് 17 ൽ 5 പേർ
വാർഡ് 18 ൽ 4 പേർ
വാർഡ് 19 ൽ 7 പേർ
വാർഡ് 20 ൽ 5 പേർ
വാർഡ് 21 ൽ 4 പേർ
വാർഡ് 22 ൽ 4 പേർ
വാർഡ് 23 ൽ 0 പേർ
വാർഡ് 24 ൽ 2 പേർ
വാർഡ് 25 ൽ 0 പേർ
വാർഡ് 26 ൽ 0 പേർ
വാർഡ് 27 ൽ 8 പേർ
വാർഡ് 28 ൽ 7 പേർ
വാർഡ് 29 ൽ 12 പേർ
വാർഡ് 30 ൽ 4 പേർ