കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത് . പെൺകുട്ടിയുടെ വീട്ടിൽ ആളില്ലായിരുന്നു സമയത്ത്
പ്രതി അതിക്രമിച്ചു കടന്നു
പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടി ചൈൽഡ് ലൈനിനെ അറിയിക്കുകയും
തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ സാനിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തിരുവനന്തപുരം റൂറൽ എസ്പി കെ.മധുവിൻ്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിനെ നേതൃത്വത്തിൽ കിളിമാനൂർ
ഐഎസ്എച്ച് ഒ എസ് സനൂജ് എസ്ഐമാരായ വിജിത്ത് കെ നായർ സവാദ് ഖാൻ സത്യദാസ് ഷാജി സിപിഒ മാരായ അജിത്ത് രാജ് ,ആൻ്റോജോർജ് , റിയാസ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.