നീണ്ട 12 വർഷത്തിന് ശേഷം ഡി.വൈ.എഫ്.ഐ യൂണിറ്റ് രൂപീകരിച്ച് പ്രവർത്തകർ

ആറ്റിങ്ങൽ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായാണ് എൽ.എം.എസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് രൂപീകരിച്ചത്.
നീണ്ട 12 വർഷത്തിന് ശേഷമാണ് ഇവിടെ യുവജന സംഘടന രൂപീകരിച്ചത്. സംഘടനാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ യുവജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തുന്നതിനാണ് 16 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചതെന്ന് മേഖലാ സെക്രട്ടറി ഇ.അനസ് അറിയിച്ചു.
സിബിൻ യൂണിറ്റ് സെക്രട്ടറിയായും സുജി രാജ് പ്രസിഡന്റായും ചുമതലയേറ്റു.
ബ്രാഞ്ച് സെക്രട്ടറി കെ.എസ്. സന്തോഷ്കുമാർ, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അഖിൽ, പാർട്ടി അംഗം അനിൽ ബാലു എന്നിവരാണ് യൂണിറ്റ് രൂപീകരണത്തിന് നേതൃത്വം വഹിച്ചത്.