12 വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ശനിയാഴ്ച വൈകിട്ട് 3 നാണ് സംഭവം. വാമനപുരം പൂവത്തൂർ സ്വദേശിനിയായ പന്ത്രണ്ടുകാരി കടയിൽ പോയി മടങ്ങുമ്പോൾ ഹോണ്ട സിറ്റി കാറിൽ എത്തി ആരോഗ്യ പ്രവർത്തകരാണന്നും പനിയും,കൊറോണ ടെസ്റ്റും ചെയ്യാനാണന്നും പറഞ്ഞു ഡോർ തുറന്നപ്പോൾ സംശയം തോന്നിയ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇവരുടെ പ്രവര്‍ത്തികളില്‍ പന്തികോടു തോന്നിയ പെണ്‍കുട്ടി കാറിനടുത്ത് നിന്നും കുതറി ഓടുകയും വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കല്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സമീപത്തെ വീടുകളിലെ സി.സി.ടി.വി.കളില്‍ നിന്നും ദൃശ്യങ്ങല്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ സിസിടിവിയിൽ തെളിഞ്ഞ കാറിൻറെ നമ്പർ ഒരു ബൈക്കിന്റെ താണെന്ന് കണ്ടെത്തിയിട്ടുണ്ട് ഉണ്ട് ഇതേസമയം സംഭവത്തെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണം എന്ന് വാർഡംഗം സാബു ആവശ്യപ്പെട്ടു