കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മസ്തിഷ്ക ജ്വരവും ഛർദിയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 12കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മസ്തിഷ്ക ജ്വരത്തെയും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിൾ പുനെയിലേക്ക് വിദഗ്ധ പരിശോധനക്കയച്ചപ്പോഴാണ് രോഗബാധ പുറത്തുവന്നതെന്നാണ് വിവരം.എന്നാൽ, ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയോ ജില്ല ഭരണകൂടത്തിന്‍റെയോ വിശദീകരണം പുറത്തുവന്നിട്ടില്ല. അതേസമയം, ആരോഗ്യ മന്ത്രി വീണ ജോർജ് ഞായറാഴ്ച കോഴിക്കോട്ടെത്തുമെന്നാണ് വിവരം.2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധയെത്തുടർന്ന് 17 പേരാണ് മരിച്ചത്.