ആലംകോട് ബ്രദേഴ്സ് വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ആശ്രയ തീരം ചാരിറ്റി വില്ലേജിലേക്ക് 1 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. നിരാലംബരായ ഇവിടുത്തെ അന്തേവാസികൾക്ക് താമസിക്കാനുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ബ്രദേഴ്സ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയുണ്ടായത്.
ഒരു വാട്സപ്പ് കൂട്ടായ്മ എന്നതിലുപരി ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും ഒരു പടി മുന്നിൽ നിൽക്കുന്ന ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ സാമൂഹിക- കാരുണ്യ പ്രവർത്തനങ്ങളും നടന്നുവരുന്നു.