കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ആറ്റിങ്ങൽ യൂണിറ്റ് ജനറൽ ബോഡി ജനറൽ സെക്രട്ടറി R.ശശിധരൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ നേതാവ് എസ് അജയകുമാർ , യൂണിയൻ ജില്ലാ സെക്രട്ടറി വി. എസ്. ശ്യാം കുമാർ, ജില്ലാവർക്കിംഗ് പ്രസിഡന്റ് ഷിബു,T.U.രാജീവ്, അജിംഷ എന്നിവർ സംസാരിച്ചു. SSLC,PLUS TWO പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും ജനറൽ സെക്രട്ടറി വിതരണം ചെയ്തു.സർവീസിൽ നിന്നും വിരമിച്ച കണ്ടക്ടർ ശ്രീലാലിന് ഉപഹാരവും ക്ഷേമനിധി ചെക്കും നൽകി.ഹയർസെക്കൻഡറി ഡിപ്പാർട്ട്മെന്റിൽ നിയമനം ലഭിച്ച കെ എസ് ബിജുവിന് യാത്ര അയപ്പ് നൽകി.യൂണിയൻറെ പുതിയ ഭാരവാഹികളായി എസ് ഷിബുവിനെ പ്രസിഡണ്ടായും,റ്റി.യു.രാജീവിനെ സെക്രട്ടറിയായും,ആർ.രതീഷിനെ ട്രഷററായും തെരഞ്ഞെടുത്തു