പിങ്ക് പോലീസിൻ്റെ പരസ്യവിചാരണക്ക് ഇരയായ കുട്ടിക്ക് മൊബൈൽഫോൺ വാങ്ങി നൽകി ബി.എസ് അനൂപ്

കഴിഞ്ഞദിവസം ആറ്റിങ്ങൽ വച്ച് പെൺകുട്ടിയും അച്ഛനും പിങ്ക് പോലീസിൻ്റെ പരസ്യവിചാരണക്ക് ഇരയായ സംഭവം പോലീസിനെതിരെ ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിരുന്നു.

കുട്ടിക്ക് പഠനാവശ്യത്തിന് മൊബൈൽഫോൺ ഇല്ല എന്ന് ചാനൽ വഴി വഴി അറിഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കോൺഗ്രസിൻ്റെ ചിറയിൻകീഴ് നിയോജകമണ്ഡലം സ്ഥാനാർത്ഥിയുംമായിരുന്ന ബി.എസ് അനൂപ് ചെമ്പകമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടിക്ക് പഠനാവശ്യത്തിന് മൊബൈൽഫോൺ വാങ്ങി നൽകുകയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തു