തിരുവനന്തപുരം: സപ്ലൈകോ ഓണം മേളകൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനം വരെ വിലക്കിഴിവുണ്ടാകും. 20 വരെയാണ് മേള. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് പ്രവർത്തനം.