പരിക്കേറ്റവരെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലും വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയിച്ചു. ഇന്നു വൈകുന്നേരം ആറ് മണിയോടെ കിളിമാനൂരിന് സമീപം പൊരുന്തമണി ലാ യിരുന്നു അപകടം. കിളിമാനൂരിൽ നിന്ന് കാരേറ്റ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടെംബോ വാനിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ട് എത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ലന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.