വർക്കല കിളിമാനൂർ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.

വർക്കല, കല്ലമ്പലം, കിളിമാനൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത് കല്ലമ്പലത്ത് ചില വീടുകളിൽ വൈദ്യുതി തകരാറിലാവുകയും വിവിധ സാധനങ്ങൾ നിലത്തേക്ക് വീഴുകയും ചെയ്തു. കിളിമാനൂർ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. കൊല്ലം ജില്ലയിലെ ചൊവ്വല്ലൂർ ഭാഗങ്ങളിലും ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു.റിക്ചർ സ്കയിലിൽ 0.1 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയതായി സൂചനകൾ.ഭൂചലനത്തെ പ്രഭവകേന്ദ്രം വ്യക്തമായിട്ടില്ല.