പത്ര വിതരണത്തിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് വിതരണക്കാരൻ മരിച്ചു


'കിളിമാനൂർ ഊമൺ പള്ളിക്കര വസന്താ ഭവനിൽ രവീന്ദ്രൻ(70) ആണ് മരിച്ചത് ഇന്നലെ പുലർച്ചെ കിളിമാനൂർ ഠൗൺഹാളിന് മുൻവശത്ത് ആയിരുന്നു അപകടം നടന്ന് .കടകളിൽ പത്രം ഇടുന്നതിനിടയിലാണ് രവീന്ദ്രനെ ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ രവീന്ദ്രനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .എന്നാൽ അവിടെ പരിശോധിച്ചശേഷം വീട്ടിൽ പോയി വിശ്രമിക്കാനും മൂന്നുമാസത്തിനുശേഷം ആശുപത്രിയിൽ വന്നാൽ മതിയെന്ന് നിർദേശിച്ച് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. 
വീട്ടിലെത്തിയ രവീന്ദ്രന് ഇന്ന് കാലത്തെ അസുഖം കൂടുകയും കാരേറ്റ് ഉള്ള സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മെഡിക്കൽ കോളേജിൽ വേണ്ടത്ര പരിചരണം നൽകാതെയും അഡ്മിറ്റ് ചെയ്യാതെ വിടുകയും ചെയ്ത ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ കിളിമാനൂർ പ്രസ് ക്ലബ് പ്രസിഡൻ്റും,നാട്ടുകാരും, ബന്ധുക്കളും അമർഷം രേഖപ്പെടുത്തി. ഭാര്യ വസന്ത , മക്കൾ ബിന്ദു , കവിത , ദീപ. മരുമക്കൾ ബൈജു , സുധീർ , ജീവൻ  കിളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.