കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് ലോകം മുഴുവൻ എടുത്തിരിക്കുന്ന രീതിയെന്ന് വി.ഡി സതീശൻ പറഞ്ഞു.ജീവിതവും ജീവിതോപാധിയും നഷ്ടപ്പെടുത്തിയല്ല കേവിഡിനെ നേരിടുന്നത്.എത്രയാളുകൾ ജോലിക്ക് പോകുന്നു.ഒന്നാം തീയതി ശമ്പളം കിട്ടുന്ന സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാകർ മാത്രം ജോലിക്ക് പോയാൽ മതിയോ? ദിവസേനയുള്ള ചെലവ് ജോലിക്ക് പോകേണ്ടേ അൽഫോൻസയ്ക്ക് ആവശ്യമായ സഹായം ചെയ്യും.- വി.ഡി സതീശൻ പറഞ്ഞു . അൽഫോൻസയ്ക്ക് എതിരെ സർക്കാർ ജാമ്യം കിട്ടാത്ത വകുപ്പിട്ട് കേസെടുത്തിരിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു . ഇതെന്താ വെള്ളരിക്കാ പട്ടണമോ ? സമ്പാദിക്കാനല്ല , ജീവിക്കാൻ വേണ്ടി തുച്ഛമായ വരുമാനത്തിനാണ് മീൻവിറ്റത് . കേസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം . ഇവർ ആരെയും ആക്രമിച്ചിട്ടില്ല . ജീവിക്കാനുള്ള സാഹചര്യം ഒരുക്കുമ്പോൾ സഹായിച്ചില്ലെങ്കിലും എതിർക്കാതിരുന്നാൽ മതി . കുറ്റക്കാരെ താക്കീത് ചെയ്യാനും ആവർത്തിക്കാതിരിക്കാനും മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകണം . -ഉമ്മൻ ചാണ്ടി പറഞ്ഞു .
കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലിൽ മീൻവിറ്റ അൽഫോൻസയുടെ മീൻചെരുവങ്ങൾ നഗരസഭാ ജീവനക്കാർ വലിച്ചെറിയുകയും മീൻ നശിപ്പിക്കുകയും ചെയ്തത് . ഇത് വലിയ വിവാദമായിരുന്നു .