സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ പെരുമാതുറ മുതലപ്പൊഴിയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. നഗരൂർ കൊടുവഴന്നൂർ ഗണപതിയാം കോണം വിളയിൽ വീട്ടിൽ അനുരാജ് (25) നായുള്ള തിരച്ചിലാണ് നടക്കുന്നത്.കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്
തിരുവോണ ദിവസം 8 പേർ ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ ഒരുമിച്ചാണ് മുതലപ്പൊഴിയിൽ എത്തിയത്. കടലിൽ കുളിക്കുന്നതിനിടെ മൂന്ന് പേർ മൂങ്ങിത്താഴ്ന്നു. എന്നാൽ ലൈഫ് ഗാർഡുകൾ രണ്ടു പേരെ രക്ഷപ്പെടുത്തി. അനുരാജിനെ കണ്ടെത്താനായില്ല.അതേ സമയം അപകട സാധ്യത ഉണ്ടെന്ന് കോസ്റ്റൽ വാർഡന്മാർ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് പറയുന്നത്