ആറ്റിങ്ങൽ: ദേശീയ പാതയിൽ കോരാണിയിൽ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറിൽ സജാദിന്റെ മകൾ അനൈനയാണ് (21) മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോയ കാറും എതിർ ദിശയിൽ നിന്ന് വന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പുമാണ് അപകടത്തിൽ പെട്ടത്. കാറിൽ അനൈനയെ കൂടാതെ 3 പേരാണ് ഉണ്ടായിരുന്നത്. അനൈന അച്ഛൻ സജാദ്, അമ്മ രാജി, സഹോദരൻ അംജിത്ത്. അപകടത്തിൽ 4 പേർക്കും ഗുരുതര പരിക്കേറ്റു. അനൈനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് പോലീസുകാരുടെ പരിക്കുകൾ ഗുരുതരമല്ല. മംഗലപുരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.