പരുക്കേറ്റ അഖിൽ ഒരു മണിക്കൂറോളം റോഡിൽ കിടക്കേണ്ടി വന്നതായി നാട്ടുകാരും നഗരസഭ കൗൺസിലറും. തിരുവല്ലം പൊലീസ് സ്റ്റേഷനു വിളിപ്പാടകലെ രാവിലെ 8.30 ന് നടന്ന അപകടത്തിൽ ഒരു മണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചതെന്നും കൗൺസിലർ ഡി.ശിവൻകുട്ടി പരാതിപ്പെട്ടു. സംഭവം നടന്ന ഉടൻ പൊലീസ് എത്തി എങ്കിലും പരുക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിന് പകരം ഗതാഗതം നിയന്ത്രിക്കാനാണ് ശ്രമിച്ചത്.
സമീപത്ത് ആശുപത്രി ഉണ്ടായിരുന്നിട്ടും അവിടെയും എത്തിച്ചില്ല. അപകട സ്ഥലത്തു നിന്നു മാറ്റുക പോലും ചെയ്തില്ല. എന്നാൽ ആംബുലൻസ് വൈകിയതാണ് പ്രശ്നമുണ്ടാക്കിയതെന്നും തുടർന്ന് തങ്ങളുടെ വാഹനത്തിൽ ആണ് ആശുപത്രിയിൽ എത്തിച്ചത് എന്നും പൊലീസ് അറിയിച്ചു.സഹോദരങ്ങൾ അഖില, പ്രവീൺ.