തിരുവല്ലം മടത്തു നടയിൽ താമസിക്കുന്ന അമ്മയെ കാണുന്നതിനായാണ് നീതുവും രണ്ടു മക്കളുമെത്തിയത്. കുട്ടികൾ കളിക്കുന്നതിനിടെ നീതുവിന്റെ മകൻ രണ്ട് വയസ്സുകാരൻ പ്രണവ് എർത്ത് കമ്പിയിൽ പിടിച്ച് ഷോക്കേറ്റു. ഇത് കണ്ട് മൂത്ത കുട്ടി പ്രയാഗ് നിലവിളിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് അമ്മൂമ്മ ഓടിയെത്തിയത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അമ്മൂമ്മയ്‌ക്കും ഷോക്കേറ്റു. അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുന്നതിനിടെയാണ് നീതുവിന് ഷോക്കേറ്റത്.
പ്രയാഗ ഓടി അടുത്ത വീട്ടിൽ എത്തി വിവരങ്ങൾ പറഞ്ഞപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു. ഹെനയുടെ കൈയിൽ നിന്നും പുക വരുന്നുണ്ടായിരുന്നെന്ന് സ്ഥലത്തെത്തിയവർ പറഞ്ഞു. രണ്ടു പേരുടെയും അടുത്ത് കിടന്ന പ്രണവ് അത്ഭുദകരമായി രക്ഷപ്പെട്ടു. കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടെയും മൃതദേഹത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്