ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡല്‍ നേടി ബജ്രംഗ് പൂനിയ

ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യയുടെ ആറാം മെഡല്‍ നേടി ബജ്രംഗ് പൂനിയ. ഇന്ന് നടന്ന വെങ്കല മെഡല്‍ മത്സരത്തില്‍ പൂനിയ 8-0ന് ആണ് വിജയം നേടിയത്. ഗുസ്തിയില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്.

രണ്ടും മൂന്നും സീഡുകളുടെ പോരാട്ടമായിരുന്നു ഇന്ന് വെങ്കല മെഡല്‍ മത്സരങ്ങളില്‍ രണ്ടാമത്തേതില്‍ കണ്ടത്. ഇന്ത്യയുടെ ബജ്രംഗ് പൂനിയ രണ്ടാം സീഡായിരുന്നു. കസാക്കിസ്ഥാന്റെ ദൗലത്ത് നിയാസ്ബെക്കോവ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. 65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ആണ് ബജ്രംഗ് പൂനിയ മത്സരിക്കുവാനിറങ്ങിയത്.

ആദ്യ പിരീഡില്‍ ഇന്ത്യന്‍ താരം 2-0ന് മുന്നിലായിരുന്നു. രണ്ടാം പിരീഡില്‍ കൂടുതല്‍ ആധിപത്യത്തോടെ ബജ്രംഗ് കളത്തിലിറങ്ങിയപ്പോള്‍ ആറ് പോയിന്റും കൂടി നേടി 8-0ന്റെ വിജയം ആണ് ഇന്ത്യന്‍ താരം കരസ്ഥമാക്കിയത്